ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിൽ ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച രഞ്ജിത്ത് മാധവൻ്റെ ഫൈൻ ആർട് ഫോട്ടോഗ്രഫി പ്രദർശനം ചിത്രകാരിയും കലാനിരൂപകയുമായ കവിത ബാലകൃഷ്ണൻ നിർവ്വഹിച്ചു. നദികളിലെ ഓളങ്ങളിൽ തെളിയുന്ന പ്രകാശരശ്മികൾ സൃഷ്ടിക്കുന്ന വർണജാലങ്ങളെ ക്യാമറക്കണ്ണു കൊണ്ട് ഒപ്പിയെടുത്ത് വിസ്മയം തീർത്ത രഞ്ജിത്ത് മാധവൻ്റെ ഫോട്ടോഗ്രഫി പ്രദർശനം വ്യത്യസ്തമായ അനുഭവമാണ് കാണികൾക്ക് പകർന്നത്. ചാലക്കുടിക്കാരനായ രഞ്ജിത്ത് മാധവൻ ആദ്യമായാണ് സ്വന്തം നാട്ടിൽ ഒരു ഫോട്ടോഗ്രഫി പ്രദർശനം നടത്തുന്നത്.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....