മൈക്രോപ്ലാസ്റ്റിക് മലിനീകരണം : ബോധവത്കരണ ക്ലാസ്സ്


ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന ഋതു പരിസ്ഥിതി ചലച്ചിത്ര മേളയോടനുബന്ധിച്ച് ഇന്റഗ്രേറ്റഡ് ബയോളജി ഡിപാർട്ട്മെന്റ്റ് മൈക്രോ പ്ലാസ്റ്റിക് മലിനീകരണത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നു. ജൂൺ 25-ാം തിയ്യതി ഉച്ചയ്ക്ക് 2.30 - ന് മരിയൻ ഹാളിൽ വച്ചാണ് പരിപാടി നടത്തുന്നത്.കേരള വന ഗവേഷണ കേന്ദ്രത്തിലെ റിസർച്ച് സ്കോളറും ശുദ്ധജല പരിശോധന ലാബിലെ ചീഫ് വാട്ടർ ക്വാളിറ്റി അനലിസ്റ്റുമായ ബ്ലെയ്സ് ജോസ് കെ യാണ് ക്ലാസ്സ് എടുക്കുന്നത്. 

പ്രകൃതിക്കും മനുഷ്യരാശിക്കും എത്രത്തോളം ഭീഷണിയായി മൈക്രോ പ്ലാസ്റ്റിക്കുകൾ മാറിക്കൊണ്ടിരിക്കുന്നു എന്നും, ആ വിപത്തിനെതിരെ നമുക്ക് എന്തെല്ലാം ചെയ്യാനാവുമെന്നതിനെ കുറിച്ചുമെല്ലാമുള്ള ഈ ക്ലാസ്സ്,ലോകത്തെ പ്ലാസ്റ്റിക് ഉത്പാദനവും ഉപഭോഗവും ഇരട്ടിയാകുന്ന ആശങ്കക്കിടയിൽ ശ്രദ്ധേയവും അനിവാര്യവുമായി തീരുന്നു.