പ്രിൻസിപ്പലും അധ്യാപകരും അനധ്യാപകരും ഒത്തുപിടിച്ചു,-പരിസ്ഥിതി കാർണിവലിന് മുന്നോടിയായി ഓലമെടഞ്ഞ് ആവേശത്തോടെ ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജ്


ഗ്രാമീണത്തനിമയുടെ ഗൃഹാതുരമായ ചാരുതകൾ ഉൾക്കൊണ്ട് ഇരിങ്ങാലക്കുട സെൻറ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജിൽ ഋതു പരിസ്ഥിതി ചലച്ചിത്രമേളയ്ക്കും കാർണിവലിനും തുടക്കം കുറിച്ചു.   അധ്യാപക അനധ്യാപകർക്കായി കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ഓലമെടയൽ മത്സരത്തിൽ  പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസ്സി അടക്കം  ഇരുപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. മിസ്സ്‌ ദിവ്യ കെ ടി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മിസ് ദേവയാനി, മിസ്സ്‌ ബേബി എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ഓലമെടയുന്നതിൽ വിദഗ്ദ്ധയായ കല്യാണിയമ്മ എന്ന മുത്തശ്ശി വിധികർത്താവായി എത്തി എന്നതും ഈ മത്സരത്തിൻ്റെ പ്രത്യേകതയായിരുന്നു. സുസ്ഥിരവികസന പ്രക്രിയയിൽ ഇത്തരം പ്രകൃതി വിഭവങ്ങളുടെ സാധ്യത വളരെ വലുതാണെന്ന് വകുപ്പ് മേധാവി മിസ് ജോമോൾ തോമസ് കൂട്ടിച്ചേർത്തു. തുടർന്ന് ചലച്ചിത്ര മേളയുടെയും കാർണിവലിൻ്റെയും പ്രചാരണാർത്ഥം കോളേജിലെ ബിബിഎ വിദ്യാർത്ഥിനികൾ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ നടത്തിയ ഫ്ലാഷ് മോബും ഒപ്പുശേഖരണവും ശ്രദ്ധേയമായിരുന്നു.

26, 27, 28 തിയ്യതികളിൽ സെൻറ്.ജോസഫ്സ് കലാലയത്തിൽ അരങ്ങേറുന്ന ഋതു അന്താരാഷ്ട്ര പരിസ്ഥിതിചലച്ചിത്ര മേളയുടെ ആദ്യദിനമായ നാളെ  ഫെസ്റ്റിവൽ ബുക്ക് റിലീസ് പ്രമുഖ കൂടിയാട്ടം ആചാര്യൻ വേണു ജി.നിർവ്വഹിക്കും. തുടർന്ന് കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 'നാരിഴ' എന്ന പേരിൽ ഫാഷൻ ഷോയും അരങ്ങേറും.പൂർണമായും കയർകൊണ്ട് നിർമ്മിച്ചെടുത്ത വസ്ത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നടക്കുന്ന ഫാഷൻ ഷോയുടെ ഉദ്ഘാടനം ശ്രീ വിപിൻ നിർവ്വഹിക്കും
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....