ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് നമ്പർ എൻ.എസ്.എസ് യൂണിറ്റുകൾ ദീപാഞ്ജലി ആയുർവ്വേദ ഹോസ്പിറ്റലിൻ്റെയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ഏരിയയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പത്മഭൂഷൺ ഫാദർ ഗബ്രിയേൽ സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷപദം അലങ്കരിച്ചു.
ദീപാഞ്ജലി ആയുർവ്വേദ ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. ദൃശ്യ അനൂപ്, ഡോ.ധന്യ എസ് എന്നിവർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും മഴക്കാലചര്യയും സ്ത്രീ രോഗങ്ങളും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തുകയും ചെയ്തു.അതിനു ശേഷം സൗജന്യ വൈദ്യപരിശോധനയും മരുന്നുവിതരണവും നടന്നു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർമാരായ അമൃത തോമസ്, വീണ സാനി, ഉർസുല എൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.