ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണമസ് ) കോളേജിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കോളേജ് കായിക വകുപ്പിന്റെയും എൻ.എസ്.എസ് യൂണിറ്റുകളുടെയും നേതൃത്വത്തിൽ നടത്തിയ പരിപാടി പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ബ്ലെസി ഉദ്ഘാടനം ചെയ്തു. സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന ശാരികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ യോഗയുടെ പ്രാധാന്യം വളരെ വലുതാണെന്നും സിസ്റ്റർ കൂട്ടി ചേർത്തു.
അന്താരാഷ്ട്ര യോഗ ഇൻസ്‌ട്രക്ടർ സതീഷ് ടി കെ നടത്തിയ യോഗ വർക്ക്‌ഷോപ്പിൽ കോളേജിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. കോളേജിലെ കായിക വകുപ്പ് മേധാവി ഡോക്ടർ സ്റ്റാലിൻ റാഫേൽ പരിപാടിയുടെ അദ്ധ്യക്ഷത വഹിച്ചു. കോളേജിലെ കായിക വിഭാഗം അദ്ധ്യാപകരായ തുഷാര ഫിലിപ്പ്, വിഷ്‌ണു എൻ എസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, അമൃത തോമസ് , മഞ്ജു ഡി എന്നിവർ സംസാരിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....