സെന്റ് ജോസഫ്സ് കോളേജിൽ മൈക്രോപ്ലാസ്റ്റിക്സ് മലിനീകരണ ബോധവത്കരണ ക്ലാസ്സ്

 


ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന ഋതു പരിസ്ഥിതി ചലച്ചിത്ര മേളയോടനുബന്ധിച്ച് ഇന്റഗ്രേറ്റഡ് ബയോളജി ഡിപാർട്ട്മെന്റ്റ് മൈക്രോ പ്ലാസ്റ്റിക് മലിനീകരണത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.കേരള വന ഗവേഷണ കേന്ദ്രത്തിലെ റിസർച്ച് സ്കോളറും ശുദ്ധജലം ജല പരിശോധന ലാബിലെ ചീഫ് വാട്ടർ ക്വാളിറ്റി അനലിസ്റ്റുമായ ബ്ലെയ്‌സ് ജോസ് കെ യാണ് ക്ലാസ്സ് എടുത്തത്.

 ഇന്റഗ്രേറ്റഡ് ബയോളജി ഡിപാർട്ട്മെന്റ് മേധാവി ആൻ ആന്റണി, IQAC കോർഡിനേറ്റർ ബിനു ടി വി, വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ഫ്ലവററ്റ് എന്നിവർ സന്നിഹിതരായിരുന്നു. ഉച്ചയ്ക്ക് 2.30-ന് ആരംഭിച്ച യോഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ഡോ. റ്റൻസിയ റോസലിൻ സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികളും മാതാപിതാക്കളും ഇൻ്റഗ്രേറ്റഡ് ബയോളജി ഡിപാർട്ട്മെന്റിലെ അധ്യാപകരായ സുജിത എം, ഡോ.വിൽസി വിൽസൺ

, കീർത്തന പി. കെ, ഡോ. അഞ്ചു വി. ടി.എന്നിവരും പങ്കെടുത്തു. പ്രകൃതിക്കും മനുഷ്യരാശിക്കും എത്രത്തോളം ഭീഷണിയായി മൈക്രോ പ്ലാസ്റ്റിക്കുകൾ മാറിക്കൊണ്ടിരിക്കുന്നു എന്നും, ആ വിപത്തിനെതിരെ നമുക്ക് എന്തെല്ലാം ചെയ്യാനാവുമെന്നതിനെ കുറിച്ചുമെല്ലാമുള്ള ഈ ക്ലാസ്സ് ,ലോകത്തെ പ്ലാസ്റ്റിക് ഉത്പാദനവും ഉപഭോഗവും ഇരട്ടിയാകുന്ന ആശങ്കക്കിടയിൽ ശ്രദ്ധേയവും അനിവാര്യവുമായി തീരുന്നു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....