രക്തദാന ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു @ St. Thomas College (Autonomous) Thrissur


തൃശ്ശൂർ സെൻറ് തോമസ് കോളേജിൽ ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജൂൺ 14, വെള്ളിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. തൃശ്ശൂർ ഐഎംഎ യുമായി സഹകരിച്ച് കോളേജിലെ എൻ.എസ്.എസ് എൻ.സി.സി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്. 

ചടങ്ങിന് കോളേജിലെ പ്രിൻസിപ്പാൾ, റവ.ഡോ.മാർട്ടിൻ കൊളമ്പ്രത്ത് ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ ഡോ.ഡെയ്സൺ പാനേങ്ങാടൻ (എൻഎസ്എസ് പ്രോഗ്രാം ഓഫീസർ), ഡോ.പി കെ ഗോപിനാഥൻ (ഡയറക്ടർ ഐഎംഎ ബ്ലഡ് ബാങ്ക് തൃശ്ശൂർ) ഡോ.ജോസഫ് ജോർജ് (പ്രസിഡൻറ് ഐഎംഎ തൃശൂർ) ഡോ.പി ഗോപികുമാർ (ജോയിൻറ് ഡയറക്ടർ ഐ എം എ ബ്ലഡ് ബാങ്ക് തൃശ്ശൂർ) ഡോ.വിമല കെ ജോൺ (എൻഎസ്എസ് പ്രോഗ്രാം ഓഫീസർ) ക്യാപ്റ്റൻ ഡോ. സാബു എ എസ് (എൻ സി സി ഓഫീസർ) എന്നിവർ മുഖ്യപങ്ക് വഹിച്ചു. തുടർച്ചയായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് കോളേജിനെ അഭിനന്ദിച്ചുകൊണ്ട് ഐഎംഎ അധികൃതർ പ്രിൻസിപ്പാളിന് മെമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ സന്നദ്ധ രക്തദാതാക്കളെ ആദരിക്കുകയും ലോക രക്തദാന ദിനത്തിൻറെ ഇരുപതാം വാർഷികത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഇരുപത് ബലൂണുകൾ പറത്തുകയും ചെയ്തു. എഴുപതിലേറെ പേർ പങ്കെടുത്ത രക്തദാന ക്യാമ്പ് വിജയകരമായി പൂർത്തിയായി.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....