സ്റ്റാറ്റിസ്റ്റിക്സ് ക്വിസ് മത്സരം നടത്തി @ Vimala College (Autonomous) Thrissur


പതിനെട്ടാം ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തോടനുബന്ധിച്ചു വിമല കോളേജ് ഓട്ടോനോമസ് തൃശൂർ, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം കേരളത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾകായി ജൂൺ 28ാം തീയതി ക്വിസ് മത്സരം സംഘടിപ്പിച്ചു.

42 ടീമുകൾ പങ്കെടുത്തതിൽ ഒന്നാം സമ്മാനം 3001 രൂപയും എവർ റോളിങ് ട്രോഫിയും ബാലബാസ്കർ ഒ എൻ & ആർ ഗോവിന്ദ് ഹരികൃഷ്ണൻ, ദീപ്തി ഹൈസ്കൂൾ തലോർ കറസ്‌ഥതമാക്കി. അനികേത് ചന്ദ്ര & ശ്രീപതി കൃഷ്ണ പടിയത്ത് സുദർശൻ, ചിന്മയ വിദ്യാലയ കോലഴി, യദു കൃഷ്ണ കെ പി & എവിൻ ക്രിസ് ജിമ്മി, നിർമല ഹൈസ്കൂൾ കുണ്ടുക്കാട് എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.പ്രിൻസിപ്പൽ ഡോ സി. ബീന ജോസ് സമ്മാനദാനം നിർവഹിച്ചു. ഡോ ജിസ്മി മാത്യു, ഡോ. അനാമിയ ബേബി എന്നിവർ നേതൃത്വം നൽകി. 

Reported by Devika C. V. Vimala-TCR

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....