തൃശ്ശൂർ സെൻ്റ്.മേരീസ് കോളേജ് (ഓട്ടോണമസ്) , 2024-25 ബാച്ചിലെ ബിരുദ വിദ്യാർത്ഥികൾക്കായി "സ്നാപ് ഷോട്ട്" ദ മൾട്ടി ഡിസിപ്ലിനറി ഫൗണ്ടേഷൻ കോഴ്സ് 2024 ജൂലൈ 2 ന് സംഘടിപ്പിച്ചു.


സെൻ്റ്.മേരിസ് കോളേജിൽ നാലു വർഷ ബിരുദ വിദ്യാർത്ഥികൾക്കായി നടത്തുന്ന 'സ്നാപ് ഷോട്ട്' മൾട്ടി ഡിസിപ്ലിനറി ഫൗണ്ടേഷൻ കോഴ്സ് പരിപാടിയുടെ ഉദ്ഘാടനം (2/7/2024) ജൂബിലി ഹാളിൽ വെച്ച് പ്രിൻസിപ്പാൾ സി.ഡോ.ബീന ടി.എൽ. നിർവ്വഹിച്ചു.വൈസ് പ്രിൻസിപ്പാൾ ഡോ. ഡാലി ഡൊമിനിക് , പ്രോഗ്രാം കോർഡിനേറ്റർ ഡോ.മഞ്ജുഷ റാണി എന്നിവരും പ്രസ്തുത ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. 

       പല സെഷനുകളായി നടത്തിയ പരിപാടിയുടെ ഓരോ സെഷനിലും വിദ്യാർത്ഥികൾക്ക് ആകർഷകമായ രീതിയിൽ വിവിധ വിഷയങ്ങളെ  അധികരിച്ച് അധ്യാപകർ ക്ലാസ്സുകൾ നല്കി. 

    ' ലിറ്ററേച്ചർ ഓഫ് ലൈഫ്', 'എംബ്രേസിങ് എ.ഐ. ടൂൾസ് ഇൻ എജ്യുക്കേഷൻ', 'ബയോടെക്നോളജി ഓഫ് സസ്റ്റെയിനബിൾ ഡെവലപ്മെൻ്റ്', 'യൂസസ് ഓഫ് മാത്തമാറ്റിക്സ് ഇൻ ഡെയ്ലി ലൈഫ്' തുടങ്ങിയ വിഷയങ്ങൾ യഥാക്രമം അധ്യാപകരായ ശ്രീ. അമൽദേവ് പി.ജെ., ശ്രീമതി. മാനസി ജയസൂര്യ, ഡോ. കായേൻ വടക്കൻ, ശ്രീമതി. സിനു   എൻ വിജയൻ എന്നിവർ വിദ്യാർത്ഥികൾക്കു പരിചയപ്പെടുത്തി.

    ഈ സെഷനുകളെ കൂടാതെ വിദ്യാർത്ഥികൾക്കായി യോഗ ക്ലാസും പരിശീലനവും 'സ്നാപ് ഷോട്ടി'ൻ്റെ ഭാഗമായി ഒരുക്കി. ചൊവ്വന്നൂർ ഗവ. ആയുർവേദ ഡിസ്പൻസറിയിലെ യോഗ പരിശീലകയായ ശ്രീമതി. ധന്യ കെ.എം. നേതൃത്വം വഹിച്ച യോഗ പരിശീലന ക്ലാസിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....