ലോറിയ 2024 @ St. Thomas College (Autonomous) Thrissur


തൃശ്ശൂർ സെൻ്റ് തോമസ്  (ഓട്ടോണമസ്) കോളേജിൽ 2023-24 അധ്യയനവർഷത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ജൂലൈ 5, 6 തിയതികളിലായി  സംഘടിപ്പിച്ചു. തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, എൻ ഐ സി എച്ച് ഇ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ടെസ്സി തോമസ് , മലയാളം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ. കെ.ജയകുമാർ ഐഎഎസ് എന്നിവരായിരുന്നു മുഖ്യ അതിഥികൾ.