മാള മെറ്റ്സ് പോളിടെക്നിക് കോളേജിൽ ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം "ഇനീസിയോ 2K24" തുടങ്ങി


തൃശ്ശൂർ മാള മെറ്റ്സ് പോളിടെക്നിക് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാം "ഇനീസിയോ 2K24" മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. വർഗീസ് ജോർജ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ സ്വാഗത പ്രസംഗം നടത്തി.

മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മെറ്റ്സ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. റെയ്മോൻ പി. ഫ്രാൻസിസ് ആമുഖ പ്രഭാഷണം നടത്തി.  മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റിനൂജ് ഖാദർ  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


തുടർന്ന് പ്രശസ്ത കരിയർ കോച്ച് തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻ്റ് എഡ്യുക്കേഷണൽ റിസർച്ച് സെക്രട്ടറി നിസാമുദ്ദീൻ കെ. കരിയർ ഗൈഡൻസ് ക്ലാസ്സ് എടുത്തു. നവാഗതരായ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ ക്ലാസിൽ സജീവമായി പങ്കെടുത്തു. അഡ്മിഷൻ കോർഡിനേറ്ററും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം മോധാവിയുമായ പ്രൊഫ. (ഡോ.) ജോയ്സി ഫ്രാൻസിസ് നന്ദി പ്രകാശിപ്പിച്ചു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...