മാള മെറ്റ്സ് കോളേജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം "ആരംഭം 2K24" തുടങ്ങി

തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നാലുവർഷ ബിരുദ കോഴ്സിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാം "ആരംഭം 2K24" മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. വർഗീസ് ജോർജ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രോഗ്രാമിൽ ഓരോ ദിവസവും വിവിധ മേഖലകളിലെ വിദഗ്ദർ ക്ലാസെടുക്കും. പുതിയ നാലു വർഷത്തെ ബിരുദ കോഴ്സുകളെ കുറിച്ചും വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളെക്കുറിച്ചും ക്ലാസുകൾ ഉണ്ടായിരിക്കും. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ ആമുഖപ്രഭാഷണം നടത്തി.


മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺ ഫ്രാൻസിസ് കോളേജിലെ നിലവിലുള്ള നിയമങ്ങളെക്കുറിച്ച് സംസാരിച്ചു. മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി., മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റിനൂജ് ഖാദർ, മെറ്റ്സ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. റെയ്മോൻ പി. ഫ്രാൻസിസ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ധിജിൽ നാദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

സീനിയർ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടെയും വിവിധ കലാപ്രകടനങ്ങളും അരങ്ങേറി. തുടർന്ന് പ്രശസ്ത കരിയർ കോച്ച് തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻ്റ് എഡ്യുക്കേഷണൽ റിസർച്ച് സെക്രട്ടറി നിസാമുദ്ദീൻ കെ. കരിയർ ഗൈഡൻസ് ക്ലാസ്സ് എടുത്തു. നവാഗതരായ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ ക്ലാസിൽ സജീവമായി പങ്കെടുത്തു. പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ. പ്രിയ എ.പി. നന്ദി പ്രകാശിപ്പിച്ചു.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....