ഇരിങ്ങാലക്കുട : താരകളെല്ലാം താഴെ വീണുപോയോ എന്നു തോന്നിപ്പിക്കും വിധം മിന്നും പ്രകടനങ്ങൾക്ക് ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജ് (ഓട്ടോണമസ് ) വേദിയായി. ഒന്നാംവർഷ ബിരുദവിദ്യാർത്ഥികളുടെ മെഗാ ടാലൻ്റ്ഷോയായ ടാലൻ്റ് ഫോർജ് വ്യാഴാഴ്ച രാവിലെ 10.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറി. ഒന്നാം വർഷബിരുദ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി വർഷങ്ങളായി സെൻ്റ്.ജോസഫ്സ് കോളേജ് നടത്തിപ്പോരുന്ന പരിപാടിയാണ് ടാലൻ്റ് സീക്കിങ്.
കലയും നൈപുണിയും ഒന്നിനോടൊന്നു ഇടം പിടിച്ച മത്സരയിനങ്ങളിൽ അഞ്ച് ടീമുകളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വ്യത്യസ്ത പഠനവിഭാഗങ്ങൾ ഗ്രൂപ്പുകളായി ചേർന്ന് മത്സരിച്ചതിൽ നിന്നും ടീം രാഗം ഒന്നാം സ്ഥാനവും ടീം താളം രണ്ടാം സ്ഥാനവും ടീം പല്ലവി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച ഗ്രൂപ്പ് ഐറ്റമായി ടീം രാഗത്തിൻ്റെ മൂകാഭിനയവും മികച്ച പെർഫോമറായി ഒന്നാം വർഷ ബി.കോം ഫിനാൻസ് എസിസിഎ യിലെ നക്ഷത്രയെയും തെരഞ്ഞെടുത്തു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി വിജയികളെ അനുമോദിച്ചു. ഫൈനാർട്സ് കൺവീനർ സോന ദാസ് പരിപാടിക്ക് നേതൃത്വം നൽകി.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....