തൃശ്ശൂർ മാള പോളിടെക്നിക് കോളേജിൽ രണ്ടാംവർഷ എൻജിനീയറിങ് ഡിപ്ലോമ കോഴ്സിൽ നിലവിൽ ഉള്ള ഒഴിവുകൾ നികത്തുന്നതിനായി ലാറ്ററൽ എൻട്രി വഴി 05. 07. 2024 മുതൽ 09. 07. 2014 വരെയുള്ള തീയതികളിൽ കോളേജിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കൂടാതെ ഒന്നാം വർഷ എൻജിനീയറിങ്ങ് ഡിപ്ലോമ കോഴ്സുകൾക്ക് കോളേജിൽ നേരിട്ട് വന്ന് അഡ്മിഷൻ എടുക്കാവുന്നതാണ്.
മെക്കാനിക്കൽ എൻജിനീയറിങ്ങ്, കമ്പ്യൂട്ടർ എൻജിനീയറിങ്ങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ്, സിവിൽ ആൻഡ് എൻവിയോൺമെൻറൽ എൻജിനീയറിങ്ങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് എന്നീ ബ്രാഞ്ചുകളിൽ ആണ് ഒഴിവുകള്‍ ഉള്ളത്.
അഡ്മിഷൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും ജൂലൈ 05 മുതൽ 09 വരെയുള്ള ദിവസങ്ങളിൽ (ജൂലൈ 07 ഞായർ ഒഴികെ) രാവിലെ 09.00 മുതൽ വൈകിട്ട് 04 .30 വരെയുള്ള സമയത്തിനുള്ളിൽ കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാവുന്നതാണ്.
അഡ്മിഷൻ സമയത്ത് എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കൺടക്ട് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഇൻകം സർട്ടിഫിക്കറ്റ്, ഇ.ഡബ്ല്യു. എസ് സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമെങ്കിൽ മാത്രവും ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9188400958, 9188400957 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.