മാള മെറ്റ്സ് കോളജിൽ അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു



വികസിത രാഷ്ട്രങ്ങളിലെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഇന്ത്യയും അടിസ്ഥാന വിദ്യാഭ്യാസ നയങ്ങളിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചും കഴിവിനനുസരിച്ചും പഠിക്കേണ്ട വിഷയങ്ങൾ തിരഞ്ഞെടുക്കുവാനും അവരുടെ തൊഴിലിന് സഹായകരമാകുന്ന രീതിയിൽ അറിവ് സമ്പാദിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നാലു വർഷത്തെ ബിരുദ കോഴ്സുകൾ. അതിനനുസരിച്ച് അധ്യാപകരെ വാർത്തെടുക്കേണ്ടതായിട്ടുണ്ട്.

ഇത്തരം അധ്യാപക പരിശീലന പരിപാടികൾ അതുകൊണ്ട് വളരെ അത്യന്താപേക്ഷിതമാണ്: ഡോ. ബെൻസൻ സി.സി.. തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നാലുവർഷ ബിരുദ കോഴ്സുകളെ കുറിച്ചുള്ള ഒരു ദിവസത്തെ അധ്യാപക പരിശീലന പരിപാടിയിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു

തൃശ്ശൂർ പഴഞ്ഞി എംഡി കോളേജിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം മേധാവിയായ ഡോ. ബെൻസൻ സി. സി.. പരിശീലന പരിപാടിയിൽ മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതവും മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. വർഗീസ് ജോർജ് അധ്യക്ഷ പ്രസംഗവും, അക്കാദമിക് ഡയറക്ടർ ഡോ. എ സുരേന്ദ്രൻ മുഖ്യ പ്രഭാഷണവും, കമ്പ്യൂട്ടർ വിഭാഗം മേധാവി പ്രൊഫ. വിനേഷ് കെ വി നന്ദിയും പ്രകാശിപ്പിച്ചു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....