ഇൻ്റർനാഷ്ണൽ ഹെർബേറിയം ഉദ്ഘാടനം @ Carmel College (Autonomous) Mala


ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡൻ്റെ  ഇൻഡക്സിങ്ങ് ഹെർബോറിയോറം  അന്താരാഷ്ട്ര പദവി ലഭിച്ച മാള, കാർമ്മൽ കോളേജ് (ഓട്ടോണമസ്) സസ്യശാസ്ത്ര വിഭാഗം  ഹെർബേറിയത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം  വെല്ലൂർ മെയ്ഫ്ലവർ സ്ക്കൂൾ ഫാക്കൽറ്റി കോ -ഓർഡിനേറ്ററും കാർമ്മൽ കോളേജ് മുൻ പ്രിൻസിപ്പാളുമായ ഡോ. സിസ്റ്റർ സീന സി.എം.സി. നിർവ്വഹിച്ചു. അതിനോടനുബന്ധിച്ച് ഹെർബേറിയത്തെക്കുറിച്ച് ഒരു സെമിനാറും സംഘടിപ്പിച്ചു. കോളേജ്‌പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ സി.എം.സി, ഡോ. ബിന്ദു കെ.ബി, ഡോ. സിഞ്ചു മോൾ തോമസ്, ഡോ. ജിയോ ജോസഫ് എന്നിവർ സംസാരിച്ചു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....