Film Festival Book Release Delegate Pass Distribution



 



ഇരിങ്ങാലക്കുട സെന്റ് ജോസഫ് (ഓട്ടോണമസ്) കോളേജിൽ ജൂൺ 27,28 ദിവസങ്ങളിലായി അരങ്ങേറുന്ന " ഋതു" അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനവും ഡെലിഗേറ്റ് പാസ് വിതരണവും ജൂൺ 26 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് പ്രമുഖ കൂടിയാട്ടം ആചാര്യൻ വേണു ജി നിർവഹിച്ചു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിക്ക് കോളേജ് പ്രൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. മേളയുടെ ആദ്യ പാസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഫിലിം ക്ലബ് അംഗങ്ങൾ വേണു ജി യിൽ നിന്ന് ഏറ്റുവാങ്ങി.  പുതു സമൂഹത്തിൽ പരിസ്ഥിതി സൗഹാർദ്ദപരവും കലാമികവ് വളർത്താനും ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്നും ഒപ്പം മേളയുടെ സംഘാടകരെ വേണു ജി അഭിനന്ദിക്കുകയും ചെയ്തു. 
        
            

           Reported by Sneha Maria Jacob 
                                    SJC- IJK
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....