മാള മെറ്റ്സ് കോളേജിൽ "നിക്ഷേപങ്ങളുടെയും ഡിപ്പോസിറ്ററി സേവനങ്ങളുടെയും അടിസ്ഥാനകാര്യങ്ങൾ" എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി


ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ആരംഭിച്ച സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡുമായി (സി ഡി എസ് എൽ) സഹകരിച്ച് തൃശ്ശൂർ മാള കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ "നിക്ഷേപങ്ങളുടെയും ഡിപ്പോസിറ്ററി സേവനങ്ങളുടെയും അടിസ്ഥാനകാര്യങ്ങൾ" എന്ന വിഷയത്തിൽ ഏകദിന ശിൽപശാല നടത്തി. കോളേജിലെ കോമേഴ്സ് ആൻഡ് മാനേജ്മെൻറ് ഡിപ്പാർട്ട്മെൻറ് ആസൂത്രണം ചെയ്ത് നടത്തിയ ഈ ശില്പശാലയിൽ ക്ലാസ് നയിച്ചത് സി ഡി എസ് എൻ ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ഫണ്ട് റിസോഴ്സ് പേഴ്സണായ മനോജ് ടി നീലകണ്ഠൻ ആണ്. ഡീമാറ്റ് അക്കൗണ്ടുകളുടെ പ്രത്യേകതയും ആവശ്യകതയും കൂടാതെ ഷെയർ മാർക്കറ്റ് ഏത് രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നതും അദ്ദേഹം വിശദമായി തന്നെ ക്ലാസ് എടുത്തു. ഓഹരി നിക്ഷേപത്തിന്റെ സാധ്യതകളും സുരക്ഷയും നിയമവശങ്ങളും അദ്ദേഹം വിശദീകരിച്ചു.

കോമേഴ്സ് വിഭാഗത്തിലെയും ബിസിനസ് മാനേജ്മെൻറ് വിഭാഗത്തിലെയും മുഴുവൻ വിദ്യാർത്ഥികളും ശില്പശാലയിൽ സജീവമായി പങ്കെടുത്തു. അസി. പ്രൊഫ. പ്രിയ എ.പി.യുടെ പ്രാർത്ഥനയോടുകൂടി തുടങ്ങിയ ശില്പശാലയിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് സ്വാഗതവും മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. വർഗീസ് ജോർജ് അധ്യക്ഷ പ്രസംഗവും, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ മുഖ്യപ്രഭാഷണവും നടത്തി. കൊമേഴ്സ് വിഭാഗം മേധാവി പ്രൊഫ. രാജി ഹരി നന്ദി പ്രകാശിപ്പിച്ചു. വിദ്യാർഥികളുടെ നിരവധി സംശയങ്ങൾക്കും ചോദ്യങ്ങൾക്കും റിസോഴ്സ് പേഴ്സൺ മനോജ് ടി നീലകണ്ഠൻ മറുപടിയും പറഞ്ഞു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....