NES ൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു.


1999 ജൂലൈ 26 ലെ കാർഗിൽ യുദ്ധവിജയത്തിന്റെ ഓർമ്മ നാട്ടിക എഡ്യൂക്കേഷണൽ സൊസൈറ്റി ആർട്സ് & സയൻസ് കോളേജ് ൽ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. പ്രിൻ

സിപ്പാൾ അനീജ. N. C പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു. അതോടൊപ്പം ഈ വർഷത്തെ കോളേജ് NSS യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും പ്രിൻസിപ്പാൾ നിർവ്വഹിച്ചു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വീരജവാന്മാർക്ക് യുദ്ധസ്മാരക ഫോട്ടോക്ക് മുൻപിൽ വിദ്യാർത്ഥികളും അധ്യാപകരും മെഴുകുതിരി കത്തിച്ചു അനുസ്മരണം നടത്തി. ചടങ്ങിൽ അധ്യാപകൻ V. ശശിധരൻ സ്വാഗതവും സുഷമ. P. R  നന്ദിയും പ്രകാശിപ്പിച്ചു. NSS കോർഡിനേറ്റർ കണ്ണൻ രവീന്ദ്രൻ വിദ്യാർത്ഥികൾക്ക് NSS പ്രവർത്തനത്തിന്റെ ആവശ്യകതയെ പറ്റി വിശദീകരിച്ചു. അധ്യാപകരായ ഗോമതി, ദീപ, സജിത, അപർണ്ണ, ശ്രുതി, ശീതൾ എന്നിവർ സന്നിഹിതരായിരുന്നു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....