നിഖിൽ ആനന്ദ് രചന നിർവ്വഹിച്ച് ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന 'ഹണ്ട് ' എന്ന സിനിമയുടെ പ്രൊമോഷന് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജ് (ഓട്ടോണമസ് ) വേദിയാകുന്നു. 26-ാം തിയ്യതി വെള്ളിയാഴ്ച രാവിലെ 11.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് പരിപാടി സംഘടിപ്പിക്കും. സിനിമയുടെ സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കർ, നിർമ്മാതാവ് കെ. രാധാകൃഷ്ണൻ , അഭിനേതാക്കളായ ഭാവന, അജ്മൽ അമീർ, പദ്മരാജ് രതീഷ്, ഡെയ്ൻ ഡേവിസ്, രാഹുൽ മാധവ് എന്നിവരെക്കൂടാതെ സിനിമയുടെ മറ്റു അണിയറ പ്രവർത്തകരും പങ്കെടുക്കും.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....