നിഖിൽ ആനന്ദ് രചന നിർവഹിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത പുതിയ ചിത്രം ' ഹണ്ട് ' ൻ്റെ പ്രമോഷൻ ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ് ) കോളേജിൽ വെച്ചു നടന്നു. വെള്ളിയാഴ്ച 1.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ നിർമ്മാതാവ് രാധാകൃഷ്ണൻ, നടി ഭാവന, അതിഥി രവി, നന്ദു, രാഹുൽ മാധവ്, ഡെയ്ൻ ഡേവിസ്, നിർമ്മാതാവും അഭിനേതാവുമായ സുരേഷ്കുമാർ, കഥാകൃത്ത് നിഖിൽ ആനന്ദ് എന്നിവർ പങ്കെടുത്തു. പ്രമോഷൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ സംഘടിപ്പിച്ചു. കോളേജ് സംഘടിപ്പിച്ച മെഗാ ടാലൻ്റ്ഷോ ടാലൻ്റ് ഫോർജ് 2K24 ൽ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസി, ഫൈനാർട്സ് കോർഡിനേറ്റർ സോനാ ദാസ് എന്നിവർ സന്നിഹിതരായിരുന്നു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....