സെൻറ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുടയിൽ ബിരുദദാനചടങ്ങ് നടത്തി


സെൻറ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിൽ 2023-2024 വർഷത്തെ ബിരുദദാന ചടങ്ങ് കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പറും കേരള കാർഷിക സർവകലാശാല മുൻ ഡയറക്ടർ ഓഫ് എക്സ്റ്റൻഷനുമായ ഡോ. ജിജു പി. അലക്സ് നിർവ്വഹിച്ചു .

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു . സെൻ്റ് ജോസഫ്സ് കോളേജിൽ നിന്ന് ബിരുദ, ബിരുദാനന്തര ബിരുദ വിഭാഗങ്ങളിൽ വിജയിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. സാമ്പ്രദായിക സമൂഹത്തിൻ്റെ ചട്ടക്കൂടുകളെ ഭേദിച്ച് സ്ത്രീ ശാക്തീകരണത്തിൻ്റെ ഉത്തമ മാതൃകകളാകാൻ വിദ്യാർത്ഥിനികൾക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

കോളേജ് മാനേജർ റവ. സിസ്റ്റർ ഡോക്ടർ ട്രീസ ജോസഫ് , കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി, എക്സാമിനേഷൻ കൺട്രോളർ ഡോ. കവിത ഒ., വിവിധ വകുപ്പുമേധാവികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....