ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജ് മലയാളവിഭാഗത്തിൻ്റെയും തുടി മലയാളവേദിയുടെയും ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ വിമല കോളേജിലെ ഗവേഷകവിദ്യാർത്ഥി പ്രവീണ നാരായണൻ ബഷീർ കൃതികളെ പരിചയപ്പെടുത്തി സംസാരിച്ചു.
ഏതൊരു കാലഘട്ടത്തിലും വായിക്കപ്പെടുന്നതും ആഴത്തിൽ ചിന്തിക്കാൻ പ്രേരണ നൽകുകയും ചെയ്യുന്ന എഴുത്തുകളാണ് ബഷീൻ്റെതെന്നും വിശാലമായ മാനവിക ബോധങ്ങളാണ് കൃതികളുടെ അന്തസത്തയെന്നും പ്രവീണ നാരായണൻ അഭിപ്രായപ്പെട്ടു. മലയാളവിഭാഗം അധ്യക്ഷ ഡോ. ജെൻസി കെ .എ അധ്യക്ഷത വഹിച്ചു സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ബഷീർ കൃതികളുടെ അവതരണം നടത്തി.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....