ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് വീണ്ടുമൊരു ഇന്ത്യൻ താരോദയം. തുർക്കിയിൽ വെച്ച് നടക്കുന്ന വേൾഡ് കോർഫ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്കു ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ ചെൽസ ടി ജെയെ തിരഞ്ഞെടുത്തു.. സെന്റ് ജോസഫ്സ് കോളേജിലെ ഒന്നാം വർഷ ഡിഗ്രി സൈക്കോളജി വിദ്യാർത്ഥിനിയാണ് ചെൽസ ടി ജെ .ചാലക്കുടി തേയ്ക്കാനത്ത് ജോബിയുടെയും ജെസ്റ്റിമോളിന്റെയും മൂത്ത മകളാണ് ചെൽസ.
ബാസ്കറ്റ്ബോൾ താരം കൂടിയായ ചെൽസ ദേശീയ സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തുർക്കിയിൽവച്ച് ജൂലൈ 13 വരെയാണ് ലോകകപ്പ് മത്സരം നടക്കുന്നത്.നിരവധി അന്തർദേശീയ താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ചെൽസയുടെ ഈ നേട്ടം വീണ്ടുമൊരു പൊൻതൂവൽ കൂടിയാണ്.
സ്കൂൾ വിദ്യാഭ്യാസം കൊരട്ടി എൽ എഫ് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിലൂടെയാണ് ചെൽസ പൂർത്തിയാക്കിയത്.കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച് ജോൺസൺ തോമസാണ് സെന്റ് ജോസഫ്സ് കോളേജിലെ ചെൽസയുടെ പരിശീലകൻ.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....