തേവര സെക്രെഡ് ഹാർട്ട് കോളേജിലെ IQAC യുടെ നേതൃത്വത്തിൽ സോഷ്യോയോളജി വിഭാഗം പുതിയ വിദ്യാഭ്യാസനയത്തോട് കിടപിടിക്കുന്ന നൂതനമായ ഒരു സംരംഭത്തിനു നാന്ദികുറിക്കുന്നു. ലോക വൈദഗ്ധ്യദിനത്തോടനുബന്ധിച്ചു (World Skill Day) ദേശിയ വൈദഗ്ധ്യ മിഷനെ മാതൃകയാക്കികൊണ്ട് (Skill India) വിദ്യാർത്ഥികൾക്കു അടിസ്ഥാന ജീവന കരകൗശല വൈദഗ്ധ്യത്തിൽ പരിശീലനം നൽകുന്നു. തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടെറകോട്ട ഇന്ത്യ എന്ന ദേശിയ അംഗീകാരമുള്ള സ്ഥാപനത്തോട് ചേർന്നാണ് സോഷ്യോയോളജി വിഭാഗം ഈ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നത്.
കുട്ടികൾക്ക് പരിശീലനവും ഒപ്പം ജീവിതത്തിനു ഉതകുന്ന പുതിയ അറിവുകളും പ്രദാനം ചെയുന്ന സംരംഭം എന്ന നിലയിലാണ് ഈ പദ്ധതിയെ തേവര കോളേജ് നോക്കികാണുന്നത്. അതു വഴി കൈത്തൊഴിൽ പരിശീലനം, പുതിയ വിദ്യാഭ്യാസ നയത്തോട് ചേർന്നുള്ള പ്രാദേശിക സാമൂഹികബോധം, എല്ലാ ജോലികളോടുമുള്ള ആദരവ് എന്നിവ വിദ്യാർത്ഥികളിൽ വളർത്താൻ ഇത് ഉപകരിക്കുന്നു. പുതിയ വിദ്യാഭ്യാസനയം ഈ അക്കാദമിക വർഷം നടപ്പാക്കുന്ന മറ്റു കലാലയങ്ങൾക്കു അനുകരിക്കാവുന്ന ഒരു മാതൃകയാണിത്.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....