സ്വാതന്ത്ര്യം ഉയിർ 2024 @ St. Teresa's Arts And Science College Mala


മാള സെ. തെരേസാസ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഭാരതത്തിന്റെ എഴുപ്പത്തിയെട്ടാമത്‌ സ്വാതന്ത്ര്യ ദിനാഘോഷ ഉദ്ഘടനവും, മാള ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കലും സ്വാതന്ത്ര്യ ഉയിർ ൨൦൨൪ എന്ന പേരിൽ കോളേജിൽ വെച്ചു നടക്കുകയുണ്ടായി. കോളേജ് മാനേജർ ബഹു. ഫാ. ജേക്കബ് നെരിഞ്ഞമ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ    ബഹുമാനപെട്ട മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ബാബു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും, ബഹുമാനപെട്ട തൃശൂർ  ജില്ലാ പഞ്ചായത്ത് മാള ഡിവിഷൻ മെമ്പർ ശ്രീമതി ശോഭന ഗോകുൽനാഥ് ആദരണീയം പരിപാടിയുടെയും ഉദഘാടന കർമ്മം ഭദ്രദീപം കൊളുത്തികൊണ്ടു നിർവഹിച്ചു.

മാള പഞ്ചായത്തിലെ മുപ്പത്തിരണ്ട് ഹരിത കർമ്മ സേനാംഗങ്ങൾക്ക് അംഗീകാര സൂചനയായി പതക്കവും ഓണസമ്മാനമായി ഭക്ഷ്യ കിറ്റുകളും സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ ജോളി ഇ ജെ സ്വാഗതം ആശംസിക്കുകയും, കോളേജ് ബർസാർ ഫാ. മെജോ, പഞ്ചായത്ത്      മെമ്പർമാരായ ശ്രീമതി ലിസി സേവ്യർ, ജിയോ ജോർജ്, ഹരിത കർമ്മ സേന കോർഡിനേറ്റർ ശ്രീമതി മേരി ലോല,  എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ അസി. പ്രൊഫസർ മധു വി എ, വിദ്യാർത്ഥി പ്രധിനിധി കുമാരി ഹെബ്‌സിബ  തുടങ്ങിയവർ പ്രസംഗിച്ചു. തങ്ങളുടെ ജീവിതത്തിൽ ആദ്യമായി ലഭിച്ച ഈ അംഗീകാരത്തിനും ആദരവിനും ഹരിതകർമ്മ സേനാംഗങ്ങൾ നിറകണ്ണുകളോടെ നന്ദി പറഞ്ഞു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....