തൃശൂർ സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷാ പഠനം : അന്താരാഷ്ട്ര സെമിനാർ ആഗസ്റ്റ് 7, 8 തിയ്യതികളിൽ സംഘടിപ്പിക്കുന്നു.


തൃശൂർ സെന്റ് തോമസ് കോളേജിൽ റിസർച്ച് ആന്റ് പി.ജി. ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷാ പഠനം : അന്താരാഷ്ട്ര സെമിനാർ കോളേ ജിലെ സാൻതോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ആന്റ് ഫോറിൻ ലാംഗ്വേജസിന്റേയും, എൽറ്റായ് (ELTAI) അന്തർദേശീയ ചാപ്റ്റർ (ഒമാൻ) ന്റേയും ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച് 40 വർഷം തികയുന്ന പ്രൊഫ. എൻ.ഡി. ജോർജ്ജ്, ഷെവലിയാർ പ്രൊഫ. എൻ.എ. ഔസേപ്പ് എന്നിവരുടെ ഓർമ്മയ്ക്കായ് ആഗസ്റ്റ് 7, 8 തിയ്യതികളിൽ ഹെബ്രിഡ് മോഡിൽ സംഘടിപ്പിക്കുന്നു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര സെമിനാർ സുൽത്താനേറ്റ് ഒമാൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയൻസ് ഫാക്കൽറ്റി ഡോ. ജെസ്റ്റിൻ ജെയിംസ് 2024 ആഗസ്റ്റ് 7ന് രാവിലെ 9.30ന് കവിപ്രതിഭാ ഹാളിൽ സെമിനാറിന്റെ ഔദ്യോഗി കമായ ഉദ്ഘാടനം നിർവ്വഹിക്കും. ഒമാനിൽ നിന്നുള്ള ഇംഗ്ലീഷ് ഭാഷാ വിദഗ്ധരായ ഇസാക്ക് സലീം നാബി, ഡോ. ആരതി മുഴുന്താർ, ഡോ. സഹാല നസീം തുടങ്ങിയവരും കൂടാതെ തൃശ്ശിനാപിള്ളി ഹോളിക്രോസ് ഓട്ടോണമസ് കോളേജിലെ അന്താരാഷ്ട്ര ഡീനും ഇംഗ്ലീഷ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. മേരി ജയന്തിയും പങ്കെടുക്കുന്നതാണ്.

അന്താരാഷ്ട്ര മേഖലകളിൽ നിന്നും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രാദേ ശിക തലത്തിലുമുള്ള വിവിധ സ്ഥാപനങ്ങളിലെ സ്കൂൾ-കോളേജ് അദ്ധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾ ഈ സെമിനാറിൽ പങ്കെടുക്കുകയും 60ൽപരം ഗവേഷണ പ്രബന്ധങ്ങൾ വിവിധ വേദികളിലായി അവതരിപ്പിക്കപ്പെടുന്നതുമാണ്. ആഗസ്റ്റ് 7ന് രാവിലെ 9.30ന് ഉദ്ഘാടന യോഗത്തിൽ പ്രിൻസിപ്പൽ ഡോ. മാർട്ടിൻ കെ.എ. അദ്ധ്യക്ഷത വഹിക്കുകയും കോൺഫ്രൻസ് അബ്സ്ട്രാക്ട് പ്രകാശനം ചെയ്യുകയും, കോൺഫ്രൻസ് കോ-ഓർഡിനേറ്റർ ഡോ. വിജു എം.ജെ. കോൺഫ്രൻസ് ആശയം അവതരി പ്പിക്കുകയും ചെയ്യും. മുൻകാല പ്രൊഫസർമാരായ എൻ.ഡി. ജോർജ്ജ്, എൻ.എ. ഔസേപ്പ് എന്നിവരെ അനുസ്മരിച്ച് മുൻ അദ്ധ്യാപകൻ ഡോ. ഇ.ഡി. ജോൺ സംസാരിക്കുന്നതുമാണ്. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായ ഡോ. വിജു എം.ജെ. രചിച്ച “ആപ്ലിക്കേഷൻ ഓഫ് ഐ. സി.ടി. ഇൻ ഹയർ എഡ്യൂക്കേഷൻ” എന്ന പുസ്തകം മുഖ്യാതിഥി ഡോ. ജെസ്റ്റിൻ ജെയിംസ് പ്രകാശനം ചെയ്യുന്നതുമാണ്. കോൺഫ്രൻസ് ജോയിന്റ് കോ-ഓർഡിനേറ്റർ റവ. ഡോ. ഫ്ളർജിൻ ആന്റണി നന്ദി പ്രകാശിപ്പിക്കും. ഇംഗ്ലീഷ് ടീച്ചിംഗ് പഠന മേഖലയിൽ താല്പര്യ മുള്ള ഗവേഷകർക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രജിസ്ട്രേഷൻ ഫീ അടച്ച് സെമി നാർ ദിനങ്ങളിൽ നേരിൽ പങ്കെടുക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്ക് സമീപിക്കുക : 9446760383, 9488092857 e-mail: eltstc@gmail.com