സെൻ്റ്. ജോസഫ്‌സിൽ ACER 2024-25 ഉദ്ഘാടനം ചെയ്തു


 ഇരിങ്ങാലക്കുട ജോസഫ്സ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേഷനായ ACER 2024-25 അധ്യയന വർഷത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചു . ഇൻഫർമേഷൻ സെക്യൂരിറ്റി പ്രൊഫഷണൽ, സീനിയർ ഡയറക്ടർ (അനോമലി, UAE) കൃഷ്ണകുമാർ.പി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. അൽഗോരിതങ്ങളും മെഷീൻ ലേണിംഗും ഉപയോഗിച്ച് ആരോഗ്യ സംരക്ഷണം മുതൽ ധനകാര്യം വരെയുള്ള വ്യവസായങ്ങളെ AI മാറ്റുകയയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടിയിൽ സെൽഫ് ഫിനാൻസിങ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ റോസ് ബാസ്റ്റിൻ ,കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി മിസ്സ് രീഷ .പി.യു , അസോസിയേഷൻ സെക്രട്ടറി മിസ്സ് ആര്യലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...