സെൻ്റ് ജോസഫ് കോളേജിലെ മൈക്രോബയോളജി &ഫോറൻസിക് സയൻസ് പഠന വിഭാഗം, ജൊസൈൻ റീച്ച് ,ഇരിങ്ങാലക്കുട നഗരസഭ ,കേരള ഹെൽത്ത് ഡിപ്പാർട്ട്മെൻറ് എന്നിവയുടെ സഹകരണത്തോടെ 2024 ആഗസ്റ്റ് 08 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നര മണി മുതൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വാർഡ് നമ്പർ 21 ലെ പൊതു ജനങ്ങൾക്കായി മഴക്കാല രോഗ ബോധവല്കരണ പരിപാടി നടത്തി.
ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട കോർപ്പറേഷൻ 21) വാർഡ് കൗൺസിലർ ശ്രീമതി മിനി സണ്ണി ഉദ്ഘാടനവും വകുപ്പ് മേധാവി ശ്രീമതി രേഖാ.ആർ അദ്ധ്യക്ഷതയും വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും മഴക്കാല രോഗത്തെ പറ്റി ക്ലാസുകൾ നൽകി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....