മാള കാർമ്മൽ കോളേജ് (ഓട്ടോണമസ്)ൽ കർക്കിടകക്കഞ്ഞി തയ്യാറാക്കി വിതരണം ചെയ്തു. കണ്ടംകുളത്തി ആയുർവ്വേദ വൈദ്യശാലയുമായി സഹകരിച്ച് നടത്തിയ ശില്പശാലയിൽ കണ്ടംകുളത്തി ആശുപത്രി അസിസ്റ്റൻറ് ഫിസിഷ്യൻ ഡോക്ടർ മരിയ പത്രോസ് "ആരോഗ്യം ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ " എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ഡോക്ടറുടെ നേതൃത്വത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ഔഷധക്കഞ്ഞി തയ്യാറാക്കി വിതരണം ചെയ്തു. ഡോക്ടർ മരിയ പത്രോസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സിസ്റ്റർ റിനി റാഫേൽ, ഡോക്ടർ ബിന്ദു കെ ബി , ഡോക്ടർ സിഞ്ചുമോൾ തോമസ് , ഡോക്ടർ ജിയോ ജോസഫ് എന്നിവർ സംസാരിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....