മാള മെറ്റ്സ് കോളേജിലെ ലയൺസ് ക്യാമ്പസ് ക്ലബ്ബ് ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ നടന്നു Mets mala


തൃശ്ശൂർ മാള മെറ്റ്സ് കോളേജിലെ ലയൺസ് ക്യാമ്പസ് ക്ലബ്ബ്  ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ 2024 സെറിമണി പി എം ജെ എഫ് 318D ഡിസ്ട്രിക്ട് ചീഫ് അഡ്വൈസർ ലയൺ ഇഗ്നേഷ്യസ് എംഡി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലയിലെ ലയൺസ് ക്ലബ്ബ് 318 ഡിയുടെ ആദ്യ ക്യാമ്പസ് ക്ലബ് ആയ മെറ്റ്സ് ക്യാമ്പസ് ക്ലബ്ബ് കുഴൂർ ലയൺസ് ക്ലബ്ബ് മുൻകൈയെടുത്ത് സ്ഥാപിച്ചതിന് അദ്ദേഹം കുഴൂർ ലയൺസ് ക്ലബ് ഭാരവാഹികളെ അഭിനന്ദിച്ചു.

കൂടാതെ സേവനമാണ് ലയൺസ് ക്ലബ്ബിന്റെ മുഖമുദ്ര എന്നും ക്യാമ്പസിലെ എല്ലാ പ്രവർത്തനങ്ങളിലും ക്ലബ് മെമ്പർമാർ സേവനം നടത്തണമെന്നും പുതിയ ഭാരവാഹികളെ അദ്ദേഹം ഓർമിപ്പിച്ചു. മെറ്റ്സ് ക്യാമ്പസ് ക്ലബ്ബിന്റെ 2024 വർഷത്തെ പ്രസിഡണ്ടായി ലയൺ മുഹമ്മദ് ഫഹീം പി.ആർ, സെക്രട്ടറിയായി ലയൺ അബൂബക്കർ ബഷീർ മൊയ്തീൻ, ട്രഷററായി ലയൺ അംജദ് അജ്മൽ, അഡ്മിനിസ്ട്രേറ്ററായി മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ്, ഡയറക്ടറായി  മരിയാ നിൽജി (കോളേജ് ലൈബ്രറിയൻ) എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ അധ്യക്ഷത വഹിച്ചത് മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സിഇഒ ഡോ. വർഗ്ഗീസ് ജോർജ് ആണ്.

കുഴൂർ പഞ്ചായത്തിൽ എസ്എസ്എൽസിക്ക് മികച്ച വിജയം നേടിയ ആൽവിൻ കെ. എ., അഭിനവ് പി. ബി.എന്നീ വിദ്യാർത്ഥികൾക്ക് ലയൺസ് മെറ്റ്സ് ക്യാമ്പസ് ക്ലബ്ബിന്റെ പേരിൽ ക്യാഷ് അവാർഡ് ഉദ്ഘാടകൻ ലയൺ ഇഗ്നേഷ്യസ് എം.ഡി. വിതരണം ചെയ്തു. ചടങ്ങിൽ  ലയൺ കെ എസ് പ്രദീപ് (റീജണൽ ചെയർപേഴ്സൺ) ലയൺ രാജേഷ് പുരയാറ്റിൽ (പിഎംജെഎഫ് സോൺ ചെയർപേഴ്സൺ), ലയൺനെസ്സ് ഷീല ജോസ് (എംജിഎഫ് ഏരിയ ചെയർപേഴ്സൺ), ലയൺ ദേവസി കുട്ടി (സെക്രട്ടറി,  കുഴൂർ ലയൺസ് ക്ലബ്ബ് ), ലയൺ എ. ആർ. സജീവൻ (ട്രഷറർ, കുഴൂർ ലയൺസ് ക്ലബ് ), ലയൺ സുകുമാരൻ എ ആർ, മെറ്റ്സ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ റെയ്മോൻ പി ഫ്രാൻസിസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനാലപനത്തോടെ യോഗം അവസാനിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....