N C C ബറ്റാലിയനെ നയിച്ച കമാൻ്റിംഗ് ഓഫീസർ ലഫ്റ്റനൻ്റ് കേണൽ ബി. ബിജോയ് പടിയിറങ്ങുന്നു.


കഴിഞ്ഞ 3 വർഷക്കാലം തൃശ്ശൂർ ഏഴാം കേരള എൻ സി സി ബറ്റാലിയനെ നയിച്ച കമാൻ്റിംഗ് ഓഫീസർ ലഫ്റ്റനൻ്റ് കേണൽ ബി. ബിജോയ് പടിയിറങ്ങുന്നു.


തൃശൂരിലെ എൻ.സി.സി. യുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൽ കഴിഞ്ഞ മൂന്നു വർഷമായി മുഖ്യപങ്കു വഹിച്ചിരുന്ന ഓഫീസറാണ് ലഫ്റ്റനൻ്റ് കേണൽ ബിജോയ് .

നിരവധി പ്രവർത്തനങ്ങളിൽ മുഖ്യനായകത്വം വഹിച്ച അദ്ദേഹം ഇന്ത്യൻ ആർമിയുടെ സിഗ്നൽസ് വിഭാഗത്തിലെ ഓഫീസറാണ്. തൃശൂരിലെത്തി ഉത്തരവാദിത്തമേറ്റെടുത്ത അദ്ദേഹത്തിൻ്റെ കയ്യൊപ്പു പതിഞ്ഞ നിരവധി പദ്ധതികൾ ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്. എൻ.സി.സിയുടെ കാതലായ ട്രെയിനിംഗ് അനുബന്ധ കാര്യങ്ങളിൽ സവിശേഷ ശ്രദ്ധവച്ചിരുന്ന ഓഫീസറായിരുന്നു ലഫ്റ്റനൻ്റ് കേണൽ ബിജോയ് . റിപ്പബ്ലിക് ദിന ഒരുക്ക ക്യാമ്പുകൾ, തൽ സൈനിക് ക്യാമ്പുകൾ, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ വിവിധ നാഷണൽ ഇൻ്റഗ്രേഷൻ ക്യാമ്പുകൾ, എന്നിവ അവയിൽ ചിലതാണ്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്ന പ്രവർത്തനങ്ങളും ധാരാളമായി സംഘടിപ്പിക്കപ്പെട്ടു.

ഏറ്റവും ഒടുവിലത്തെ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട രക്തദാനയജ്ഞം തന്നെ മികച്ച ഉദാഹരണമാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കേഡറ്റുകളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിലും അത് ഫലപ്രദമായി നടപ്പിലാക്കുന്നതിലും അദ്ദേഹം ശ്രദ്ധവച്ചു. 

തൻ്റെ കീഴിലുള്ള കേഡറ്റുകളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യം വെച്ചു നടപ്പിലാക്കിയ നിരവധി പരിപാടികൾ ഫലപ്രദമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടാണ് Lt Col ബിജോയ് പടിയിറങ്ങുന്നത്. 

നാഗാലാൻ്റിലെ കൊഹിമയിലേയ്ക്ക് തൻ്റെ സേവനരംഗം മാറ്റുന്ന ഓഫീസർക്ക് സഹപ്രവർത്തകർ സ്നേഹപൂർവ്വം യാത്രയയപ്പു നൽകി.

പഞ്ചാബിൽ നിന്നുള്ള കേണൽ രജീന്ദർ സിംഗ് സിദ്ദു ആണ് ഏഴാം കേരള ബറ്റാലിയൻ്റെ പുതിയ സാരഥി.

ആർമിയുടെ എഞ്ചിനിയറിംഗ് കോറിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് കേണൽ രജീന്ദർ സിംഗ് സിദ്ദു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...