NES ആർട്സ് & സയൻസ് കോളേജിൽ സ്വാതന്ത്ര്യദിനാഘോഷം


നാട്ടിക എഡ്യൂക്കേഷണൽ സൊസൈറ്റി ആർട്സ് & സയൻസ് കോളേജിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. ഭാരതത്തിന്റെ 78-മത് സ്വാതന്ത്ര്യദിനത്തിൽ NES ചെയർമാൻ ശ്രീ. ശിവൻ കണ്ണോളി പതാക ഉയർത്തി NES ലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. നമുക്ക് സ്വാതന്ത്ര്യം നേടിത്തരാൻ ജീവത്യാഗം ചെയ്ത മഹാന്മാരെക്കുറിച്ചും അദ്ദേഹം പുതുതലമുറക്ക് മനസിലാക്കി കൊടുത്തു. പ്രിൻസിപ്പാൾ അനീജ. N. C വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു സംസാരിച്ചു.


 അധ്യാപകൻ V. ശശിധരൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അധ്യാപകർ, ഓഫിസ് സ്റ്റാഫുകൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് ഉൾപ്പെടുയുള്ള കലാപരിപാടികൾ ചടങ്ങിന് മാറ്റുക്കൂട്ടി. പരിപാടികൾക്ക് ശേഷം മധുരപലഹാര വിതരണം നടത്തി.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...