എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിൽ ചരിത്രവിഭാഗവും ഐക്യുഎസിയും സഹകരിച്ച് സംഘടിപ്പിച്ച ഇന്റർ കോളേജിയേറ്റ് പ്രഭാഷണം ഡോ. സന്തോഷ് എബ്രഹാം ( ഐഐടി മദ്രാസ് നിർവഹിച്ചു. കൊളോണിയൽ കേരള നവോത്ഥാനത്തിൽ സാമൂഹിക വിപ്ലവകാരികളുടെ പങ്കിനെക്കുറിച്ചുള്ള വിഷയ അവതരണത്തിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. മുൻനിര സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ ചവറ കുര്യാക്കോസ് ഏലിയാസ് വഹിച്ച പങ്ക് അക്കാദമിക രംഗത്ത് അവഗണിക്കപ്പെട്ടതിനെ കുറിച്ചും വിശാലമായ മതേതര അക്കാദമിക ലോകത്തിന് പ്രാപ്യമാകാതെ പോയ ചവറ അച്ചന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രഭാഷകൻ ചൂണ്ടിക്കാട്ടി.
സംസ്കൃത വിദ്യാഭ്യാസം എല്ലാ തട്ടുകളിലേക്കും അദ്ദേഹം തുറന്നു കൊടുത്തത് കർക്കശമായ ജാതി ശ്രേണിയോടുള്ള വെല്ലുവിളി മാത്രമല്ല ബ്രിട്ടീഷ് കൊളോണിയൽ സമ്പ്രദായം പ്രചരിപ്പിച്ച ആധിപത്യ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനെതിരായ എതിർപ്പ് കൂടിയായിരുന്നു തുടങ്ങിയ നിരീക്ഷണങ്ങളും പ്രഭാഷണത്തിലെ മുഖ്യധാരകൾ ആയിരുന്നു. പരിപാടിയിൽ ചരിത്ര വിഭാഗം മേധാവി ശ്രീ.മെൽവിൻ ലൂക് ജോർജ്, ഡോ.ഡയസ് ഇ ഡി പ്രിൻസിപ്പൽ ഇൻ ചാർജ്), ഐക്യൂസി കോഡിനേറ്റർ ഡോക്ടർ ലിബിസൺ കെ ബി എന്നിവർ പങ്കെടുത്തു സംസാരിച്ചു.