ഇരിങ്ങാലക്കുട: വയനാട്ടിൽ ഉരുൾപൊട്ടൽ മൂലം ദുരന്തബാധിതരായവർക്ക് അടിയന്തര സഹായവുമായി ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജിലെ സാമൂഹ്യ സേവന കൂട്ടായ്മയായ ജൊസൈൻ റീച്ചും എൻ.സി.സി, എൻ.എസ്.എസ് കൂട്ടായ്മകളും മാതൃകയാവുന്നു.ദുരന്തത്തിന് ഇരകളാകേണ്ടി വന്നവർക്ക് അവശ്യം വേണ്ട ഭക്ഷണ സാമഗ്രികളും വസ്ത്രങ്ങളും മറ്റും കലക്ട്രേറ്റിലേക്ക് നേരിട്ട് എത്തിച്ചു നൽകുകയായിരുന്നു.
സോഷ്യൽ വർക്ക് വിഭാഗം അധ്യക്ഷ ഡോ. സിസ്റ്റർ ജെസ്സിൻ, എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ലിറ്റി ചാക്കോ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി വീണ സാനി, കായികവിഭാഗം അധ്യക്ഷൻ ഡോ.സ്റ്റാലിൻ റാഫേൽ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....