ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണോമസ്) മനഃശാസ്ത്ര വിഭാഗം ഹിപ്‌നോസിസും ഹിപ്‌നോതെറാപ്പിയും : സൈക്കോതെറാപ്പിയിലെ പുതിയ സംവാദങ്ങൾ 'എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . ഡോ സിസ്റ്റർ റോസ് ബാസ്റ്റിൻ (സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ സെൻ്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട) അധ്യക്ഷത വഹിച്ച സെമിനാറിൽ ഫാ. മാത്യു ചന്ദ്രൻകുന്നേൽ ( അഡ്വൈസറി , കൺസൽട്ടൻ്റ് , ' ജിസ് ' യൂണിവേഴ്സിറ്റി കൊൽക്കത്ത ) പ്രഭാഷണം നടത്തി. രാവിലെ 10.15 മുതൽ 12 മണി വരെ നിണ്ടു നിന്ന സെമിനാറിൽ മന:ശാസ്ത്ര വിഭാഗത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....