St. Joseph's College (Autonomous) Irinjalakuda - ഇംഗ്ലീഷ് വിഭാഗം അസോസിയേഷൻ ഉദ്ഘാടനം ഡോ. സി.ജി. ശ്യാമള ( അസി. പ്രൊഫസർ, മേഴ്സി കോളജ്, പാലക്കാട്) നിർവഹിച്ചു.

 


സെൻ്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം  അസോസിയേഷൻ  ഉദ്ഘാടനം  ഡോ. സി.ജി. ശ്യാമള ( അസി. പ്രൊഫസർ, മേഴ്സി കോളജ്, പാലക്കാട്) നിർവഹിച്ചു. "ലിറ്റ് ഗാലിയ" എന്ന പേരിൽ നടത്തിയ പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷയായിരുന്നു. "ബ്ലൂ ഹ്യുമാനിറ്റീസ്: ഒരു അവലോകനം " എന്ന വിഷയത്തിൽ ഡോ. സി.ജി ശ്യാമള  പ്രഭാഷണം നടത്തി. ജലവും മനുഷ്യനും തമ്മിലുള്ള ബന്ധവും സംഘർഷവും സാഹിത്യത്തിൽ അവതരിപ്പിക്കുന്നതിനെ പറ്റിയായിരുന്നു പ്രഭാഷണം. 

ബിരുദതലത്തില ബിരുദാനന്തര തലത്തിലും ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ മുഹ്സിന കെ.കെ , വൈഷ്ണവി രാമൻ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു. തങ്ങളുടെ കവിതകൾ  പുസ്തകങ്ങളാക്കിയ ബിരുദവിദ്യാർത്ഥിനികളായ ഒ. അനന്യ, വി. എസ്. നന്ദന എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.  അധ്യാപകരായ

  ഡോ. വി. എസ് സുജിത, അഞ്‌ജു സൂസൻ ജോർജ്, അസോസിയേഷൻ സെക്രട്ടറി ഏയ്ഞ്ചൽ ഷാൻ്റോ, എഡ്വിന ജോസ്, ആൻമേരി പ്രിൻസ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ പരിപാടി സമാപിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....