സെന്റ് ജോസഫ്സ് കോളേജിൽ ഇന്റഗ്രേറ്റഡ് ബയോളജി ഡിപ്പാർട്മെന്റ് അസോസിയേഷൻ ഡേ നടത്തി.


ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ഇന്റഗ്രേറ്റഡ് ബയോളജി ഡിപ്പാർട്മെന്റ് അസോസിയേഷൻ ഡേ നടത്തി.കേരള വന ഗവേഷണ കേന്ദ്രത്തിലെ ബയോടെക്നോളജി ഡിപാർട്ട്മെന്റിലെ സയന്റിസ്റ്റ് ബി, ഡോ.ഡൊണാൾഡ് ജെയിംസ് ആണ് മുഖ്യാതിഥിയായി എത്തിയത്. ജീവശാസ്ത്രത്തിലെ നൂതന സാങ്കേതിക വിദ്യകളും സൗകര്യങ്ങളുമടങ്ങിയ പുതിയ ബയോളജി ലാബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് വിവിധ ബയോളജിക്കൽ സയൻസുകളിൽ അനുഭവപരിചയം നൽകാനും അത്യാധുനിക ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനും ഈ ലാബ് ലക്ഷ്യമിടുന്നു. 

ജീനോം എഡിറ്റിംഗിനെക്കുറിച്ചും വൈദ്യശാസ്ത്രത്തിലും കൃഷിയിലുമുള്ള അതിന്റെ പ്രയോഗിക തലങ്ങളെക്കുറിച്ചും ഡോ. ഡൊണാൾഡ് ജെയിംസിന്റെ ക്ലാസ്സും സംഘടിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ ബ്ലെസ്സി,വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ അഞ്ജന,ഇന്റഗ്രേറ്റഡ് ബയോളജി ഡിപാർട്ട്മെന്റ് മേധാവി ആൻ ആന്റണി, IQAC കോർഡിനേറ്റർ ഡോ. ബിനു ടി വി, എന്നിവർ സന്നിഹിതരായിരുന്നു. 

രാവിലെ 10.30 ന് ആരംഭിച്ച യോഗത്തിൽ അസിസ്റ്റന്റ് പ്രഫസർ കീർത്തന പി. കെ സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികളും ഇന്റഗ്രേറ്റഡ് ബയോളജി ഡിപാർട്ട്മെന്റിലെ അധ്യാപകരായ സുജിത എം , ഡോ. റ്റൻസിയ റോസലിൻ,ഡോ. അഞ്ചു വി ടി, എന്നിവരും പങ്കെടുത്തു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....