തൃശ്ശൂർ: 78-ാം സ്വാതന്ത്ര്യദിനം രാജ്യം മുഴുവൻ ആഘോഷിക്കാൻ പോകുന്ന വേളയിൽ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്ത്യൻ പൗരൻമാരെ അവരുടെ വീടുകളിലും ഓഫീസുകളിലും ദേശീയ പതാക ഉയർത്തുന്നതിനായി കേന്ദ്രസർക്കാർ തുടങ്ങി വച്ച സംരംഭമാണ് "ഹർ ഘർ തിരംഗ”. രാജ്യസ്നേഹവും ദേശാഭിമാനവും വളർത്തിയെടുക്കാൻ ഇത് ലക്ഷ്യമിടുന്നു. എൻസിസി ഡയറക്ടർ ജനറലിൻ്റെ നിർദ്ദേശാനുസരണം ഇന്ത്യയിലെ വിവിധ വിദ്യാലയങ്ങളിലെ എൻസിസി കേഡറ്റുകൾ ഹർഗർ തിരംഗ കാമ്പയിൻ നടത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായി തൃശൂർ സെൻ്റ് തോമാസ് കോളേജിൽ നിന്നും 23 കേരള ബറ്റാലിയൻ എൻ സി സിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. 23 കേരള ബറ്റാലിയൻ കമാൻ്റിംഗ് ഓഫിസർ ലഫ് കേണൽ പ്രകാശ് വി.വി, തൃശൂർ സെൻ്റ് തോമാസ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ കെ. എ, കോളേജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടാൻ, അസോസിയേറ്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ. ഡോ. സാബു എ. എസ് എന്നിവർ സംസാരിച്ചു.
വിദ്യാലയങ്ങളിൽ നിന്നുള്ള എൻസിസി ഓഫീസർമാർ, 23 കേരള ബറ്റാലിയ ൻ്റെ ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ പ്രസന്ന, ബാറ്റലിയനിൽ നിന്നുമുള്ള പി. ഐ. സ്റ്റാഫ് എന്നിവർ റാലിയിൽ പങ്കെടുത്തു . തൃശൂർ സെൻ്റ് തോമാസ് കോളേജ്, സെൻ്റ് തോമാസ് സ്കൂൾ, സെൻ്റ് തോമാസ് തോപ്പ് സ്കൂൾ, കാൽഡിയൻ സ്കൂൾ എന്നി വിദ്യാലയങ്ങളിലെ നിന്നുള്ള 150 ഓളം എൻ സി സി കേഡറ്റുകൾ ദേശീയ പതാക ഏന്തി റാലിയിൽ പങ്കെടുത്തു . സെൻ്റ് തോമാസ് കോളേജിൽ നിന്നും ആരംഭിച്ച റാലി പാലസ് റോഡ് വഴി തിരിച്ച് തൃശൂർ സെൻ്റ് തോമാസ് കോളേജിൽ അവസാനിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....