എനർജി ക്വിസ് സംഘടിപ്പിച്ചു.
ഇരിഞ്ഞാലക്കുട സെന്റ്. ജോസഫ്സ് കോളേജിലെ ഫിസിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർകോളീജിയറ്റ് എനർജി ക്വിസ് മത്സരം സംഘടിപ്പിച്ചു. എനർജി കൺസർവേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തിയ ഈ മത്സരത്തിൽ ഒട്ടനേകം കലാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ഊർജ്ജവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും വളർത്തിയെടുക്കുക എന്നതായിരുന്നു മത്സരത്തിന്റെ പ്രധാന ലക്ഷ്യം. പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഫിസിക്സ് വിഭാഗം മേധാവി മധു സി.എ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ. ബ്ലെസ്സി ഉദ്ഘാടനം നിർവഹിക്കുകയും തുടർന്ന് പ്രസംഗിക്കുകയും ചെയ്തു.എനർജി കൺസർവേഷൻ സൊസൈറ്റി (ഇസിഎസ്) പ്രസിഡന്റ് ഡോ. സോമൻ കെ നടത്തിയ ആശംസ പ്രസംഗത്തിൽ സുസ്ഥിര ഊർജ്ജ സമ്പ്രദായങ്ങളുടെ ആവശ്യകത ഊന്നിപ്പറയുകയും ഈ ഉദ്യമത്തിൽ യുവമനസ്സുകളുടെ പരിശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തു.എനർജി കൺസർവേഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി, മിസ്റ്റർ ബേബി കുര്യാക്കോസ് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് സംസാരിച്ചു. ക്വിസ് മാസ്റ്ററായി എത്തിയത് കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.ടി ആൻ്റണി ആയിരുന്നു. ഊർജ്ജത്തിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളി നിറഞ്ഞ ചോദ്യങ്ങളുടെ പരമ്പരയിൽ, പങ്കെടുക്കുന്നവർ അവരുടെ അറിവും പ്രശ്‌നപരിഹാര കഴിവുകളും പ്രദർശിപ്പിച്ചു. രണ്ട് റൗണ്ടുകളിലായി നടത്തിയ മൽസരത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സെൻ്റ് ജോസഫ്സ് കോളേജ് ഇരിഞ്ഞാലക്കുട, സെൻ്റ് തോമസ് കോളേജ് തൃശ്ശൂർ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുകയും അതോടൊപ്പം നാഷണൽ സ്പേസ് ഡേയുടെ ഭാഗമായി നടത്തിയ പോസ്റ്റർ നിർമ്മാണ മൽസരത്തിലെ വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. മത്സരം ഉജ്ജ്വല വിജയമാക്കിയതിൽ പങ്കെടുത്ത എല്ലാവരോടും വിശിഷ്ട വ്യക്തികളോടും സംഘാടകരോടും ഫിസിക്‌സ് വിഭാഗം അസോസിയേഷൻ സെക്രട്ടറി നേഹ റെന്നി നടത്തിയ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു.