ചെങ്ങന്നൂർ ശ്രീനാരായണ കോളജിന് NAAC ഏ ഗ്രേഡ്


ശ്രീനാരായണ കോളജിന് യൂ ജി സി നാക്ക് സെക്കൻ്റ്സൈക്കിൾ ആക്കിക്രെഡിറ്റേഷനിൽ “ഏ” ഗ്രേഡ് ലഭിച്ചു. 2024 സെപ്റ്റംബർ 26, 27 തീയതികളിലാണ് NAAC ടീം കോളജിൽ വിസിറ്റ് ചെയ്തത്.  

ബി എസ് സി ഫിസിക്സ്, കെമിസ്ട്രി. മാത്തമാറ്റിക്സ്. ബിഎ ഇക്കണോമിക്സ്, ബി.കോം, എം എസ് സി ഫിസിക്സ്, കെമിസ്ട്രി, എം.എ ഇക്കണോമിക്സ്  തുടങ്ങിയ കോഴ്സുകളാണ് നിലവിൽ ഉള്ളത്.


മാനേജ്മെൻ്റിൻ്റെയും അദ്ധ്യാപക-അനദ്ധ്യാപകരുടേയും. വിദ്യാർത്ഥികളുടേയും, പൂർവ്വ വിദ്യാർത്ഥികളുടേയും, അഭ്യൂദയകാംഷികളായ നാട്ടുകാരുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത് . എസ് എൻ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അസിസ്റ്റൻ്റ് സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി. ട്രഷറർ, ഡോ: ജയദേവൻ, ഡോ: ആർ രവീന്ദ്രൻ

തുടങ്ങിയവരുടെ നിർലോഭമായ സഹായവും, കോളജ് പ്രിൻസിപ്പൽ ഡോ.അഞ്ജു കെ. എസ്, ഐ ക്യു ഏ സി കോഡിനേറ്റർ ഡോ. സ്മിതാ ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപക-അനദ്ധ്യാപക വിദ്യാർത്ഥി കൂട്ടായ്മ നടത്തിയ അക്ഷീണമായ പ്രവർത്തനങ്ങളുമാണ് ഈ നേട്ടം കൈവരിക്കുവാൻ കോളജിനെ പ്രാപ്തമാക്കിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകൾക്കും നന്ദിയും അഭിനന്ദനങ്ങളും അർപ്പിക്കുന്നതായി എസ്.എൻ ട്രസ്റ്റ്, ചെങ്ങന്നൂർ സബ്, ആർ ഡി സി ചെയർമാൻ,  ഡോ. ഏ.വി., ആനന്ദരാജ്, കൺവീനർ, അനിൽ പി ശ്രീരംഗം എന്നിവർ പറഞ്ഞു

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....