സെൻ്റ് ജോസഫ്‌സ് കോളജിൽ ശാസ്ത്ര വിജ്ഞാന ക്ലാസ്


ഇ.കെ. എൻ വിദ്യാഭ്യാസകേന്ദ്രവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ഓട്ടണോമസ് കോളേജും സംയുക്തമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി "ജ്യോതിഷവും ജ്യോതിശാസ്ത്രവും" എന്ന വിഷയത്തിൽ ശാസ്ത്ര വിജ്ഞാന ക്ലാസ് സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗവും, ഇൻഫർമേഷൻ മിഷൻ ജില്ലാ കോർഡിനേറ്ററുമായ വി. മനോജ് കുമാറാണ് ക്ലാസ്സ് നയിച്ചത്. ജ്യോതിശാസ്ത്ര രംഗത്തെ വളർച്ചയെ പുരാതനം, മധ്യം, ആധുനികം എന്നീ മൂന്നു കാലഘട്ടങ്ങളിലൂടെ അദ്ദേഹം വിലയിരുത്തി. ആകാശഗോളങ്ങളെ ഉപയോഗിച്ച് കാലഗണന നടത്തുന്നതെങ്ങനെയെന്നും വിശദമാക്കി. ജ്യോതിശാസ്ത്രത്തെ ജ്യോതിഷമാക്കി അതിന്റെ മറവിൽ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച് അതിനെ ചൂഷണം ചെയ്യുന്ന കാലഘട്ടമാണിത്. 

അറിവിനെ തിരിച്ചറിവാക്കി അത് സമൂഹത്തിലെ ചീത്ത പ്രവണതകളെ തിരുത്താനുള്ള ആയുധമാക്കി മാറ്റണമെന്ന് കുട്ടികളെ ഉദ്ബോധിപ്പിച്ചു. 9.30 ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇ.കെ എൻ കേന്ദ്രം പ്രസിഡണ്ട് ഡോ.മാത്യു പോൾ ഊക്കൻ അദ്ധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ അഞ്ജന ഉദ്ഘാടനം ചെയ്തു. ശ്രീമതി. മധു.സി.എ, മായ. കെ എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുടയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 80 വിദ്യാർത്ഥികൾ പങ്കെടുത്തു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....