കാർമ്മൽ കോളേജിൽ ബിരുദദാനച്ചടങ്ങ്

 


കാർമ്മൽ കോളേജിൽ 2023-24 അധ്യയനവർഷം കോഴ്‌സ് പൂർത്തിയാക്കിയ ബിരുദ ബിരുദാനന്തര വിദ്യാർത്ഥിനികളുടെ ബിരുദദാനച്ചടങ്ങ് നടത്തി. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് ( കുഫോസ് ) വൈസ്ചാൻസലർ ഡോ. പ്രദീപ്കുമാർ ടി. മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട സി.എം.സി. ഉദയപ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറും കോളേജ് മാനേജരുമായ ഡോ. സിസ്റ്റർ വിമല സി.എം സി.അധ്യക്ഷയായിരുന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ ചടങ്ങിന് സ്വാഗതം ആശംസിച്ചു. വൈസ്‌പ്രിൻസിപ്പാൾ സിസ്റ്റർ ജിഷ ചാക്കുണ്ണി എം., പ്രോഗ്രാം കോ-ഓർഡിനേറ്റർ 

നിത്യ പി. , അധ്യാപകരായ ഡോ. ബിന്ദു കെ.ബി, ഡോ. റോഷ്നി തുമ്പക്കര എന്നിവർ സംസാരിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....