ഒക്ടോബർ ഒന്നാം തീയതി 11 മണിക്ക് അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിന്റെയും വികാർ ജനറൽ ബഹുമാനപ്പെട്ട ഫാദർ ജീജോ ചാലക്കലിന്റെയും' സെൻറ് റാഫേൽ കത്തീഡ്രൽ വികാരി ബഹുമാനപ്പെട്ട ഫാദർ ജോഷി പുലിക്കോട്ടിലിന്റെയും കാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പിച്ച് ഈ 60 വർഷങ്ങളിൽ ദൈവം ഈ കലാലയത്തിൽ വർഷിച്ചിട്ടുള്ള നന്മകളെ ഓർത്ത് നന്ദി അർപ്പിച്ചു. അഭിവന്ദ്യ പിതാവ് മനോഹരമായ വജ്ര ജൂബിലി സന്ദേശം നൽകി. പാലക്കാട് പ്രദേശത്തുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനം ലക്ഷ്യം വെച്ച് 1964 ൽ തുടക്കം കുറിച്ച മേഴ്സി കോളേജ് ഇന്ന് വജ്ര ജൂബിലിയുടെ തിളക്കത്തിലാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലത്തെ അഭിമാന യാത്രയിൽ വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പ്രവർത്തനത്തിലൂടെഈ നാടിനും സമൂഹത്തിനും രാജ്യത്തിനും ഈ കലാലയത്തിലൂടെ നൽകാൻ സാധിച്ച എണ്ണമറ്റ നന്മകളെ ഓർത്ത് ദൈവ പിതാവിന് സ്തുതികൾ അർപ്പിക്കുന്നു. വിശുദ്ധ ബലിയിൽ സിസ്റ്റേഴ്സും അധ്യാപകരും അനധ്യാപകരും വിദ്യാർഥിനികളും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട മറ്റു വ്യക്തികളും പങ്കെടുത്തു.
കഴിഞ്ഞ 60 വർഷക്കാലങ്ങളിലായി ഈ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങി, കുടുംബങ്ങൾക്ക് വിളക്കായി, ഉന്നത സ്ഥാനങ്ങളിൽ ആയിരുന്നു വിവിധതരത്തിലുള്ള സേവനം ചെയ്യുന്ന എല്ലാവരെയും നന്ദിയോടെ ദൈവത്തിനു മുമ്പിൽ സമർപ്പിച്ചു. ഈ സ്ഥാപനത്തിൻറെ വളർച്ചയുടെ പാതയിൽ സഹായിച്ച എല്ലാ വ്യക്തികളെയും അനുസ്മരിച്ച് നന്ദി അർപ്പിച്ചു