സുസ്ഥിര ജീവിതശൈലി ശിൽപശാല organized @ Carmel College (Autonomous) Mala


മാള കാർമൽ കോളേജ് ബോട്ടണി വിഭാഗവും നാഷണൽ ഗ്രീൻ കോർപ്സ് തൃശൂരും സംയുക്തമായി ശിൽപശാല സംഘടിപ്പിച്ചു. ദേശീയ പരിസ്ഥിതി വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയവുമായി ചേർന്ന് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമാണ് ശിൽപശാല സംഘടിപ്പിച്ചത്. ബഹുമാനപ്പെട്ട ഇരിഞ്ഞാലക്കുട ഡി. ഇ. ഒ. ഷൈല ടി ശില്പശാല ഉദ്ഘാടനം ചെയ്തു. മാള എജ്യൂക്കേഷൻ സബ് ഡിസ്ട്രിക് എ ഇ ഒ ശ്രീ സുരേഷ് കെ കെ, എച്ച് എം ഫോറം സെക്രട്ടറി ലത ടി കെ എന്നിവർ മുഖ്യാതിഥികളായിരുന്നു.

പ്രിൻസിപ്പാൾ ഡോക്ടർ സിസ്റ്റർ റിനി റാഫേൽ അധ്യക്ഷയായ ചടങ്ങിൽ    ബോട്ടണി വിഭാഗം മേധാവി  ഡോ .ബിന്ദു കെ ബി   ആശംസകളർപ്പിച്ചു  സംസാരിച്ചു.നാഷണൽ ഗ്രീൻ കോർപ്സ്  തൃശൂർ  ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ജെയിംസ് എൻ  ജെ ചടങ്ങിന് സ്വാഗതവും ബോട്ടണി വിഭാഗം അധ്യാപിക ഡോ . ധന്യ തോമസ്  ടി ടി നന്ദിയുമർപ്പിച്ചു.

ശാസ്ത്രീയമായ സസ്യ പ്രജനന മാർഗങ്ങൾ,  കൂൺ കൃഷി എന്നിവയെ കുറിച്ച് ഡോ. ജിയോ ജോസഫ്, ഡോ. റോബി ടി  പജെ എന്നിവർ ക്ലാസുകൾ നയിച്ചു. ഹരിത അധ്യാപകർക്കുള്ള അവാർഡ്ദാന ചടങ്ങും നടത്തി.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....