ശ്രീനാരായണ ട്രസ്റ്റ് കോളേജുകളുടെ സ്ഥാപക മാനേജരും മുൻ മുഖ്യമന്ത്രിയുമായ ആർ.ശങ്കറിന്റെ 52ാം ചരമവാർഷിക ദിനാചരണ ത്തിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം (നവംബർ 7 ന് 11.മണിക്ക് )കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്റ്റേട്രർ ശ്രീ. സുരേഷ് പരമേശ്വരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് കോളേജ് പ്രിൻസിപ്പാൾ പൊഫ. (ഡോ.) സിന്ധു പ്രതാപ് സ്വാഗതപ്രസംഗം നിർവ്വഹിച്ചു.
ചെങ്ങന്നൂർ. ആർ.ഡി.. സി ചെയർമാർ ഡോ.എ.വി.ആനന്ദരാജ് യോഗം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്ക്കൂൾ അധ്യാപകൻ ശ്രീ. ബാബു. ബി., കോളേജ് സ്റ്റാഫ് സെക്രട്ടറി. ശ്രീമതി. സിൻസി.ബി., ഓഫീസ് സ്റ്റാഫ് ശ്രീ.ബൈജു.എസ്, കോളേജ് യൂണിയൻ ചെയർ പേഴ്സൺ കുമാരി. രോഹിത സുനിൽ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. തുടർന്ന് യൂണിവേഴ്സിറ്റി തലത്തിൽ പഠന, പാഠ്യേതര രംഗത്ത് മികച്ച നേട്ടം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, എൻഡോവ്മെന്റ് എന്നിവവിതരണം ചെയ്തു. മലയാള വിഭാഗം അധ്യാപിക ബിന്ദു. വി.കെ. യോഗത്തിന് ക്യതജ്ഞത അർപ്പിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....