ഈ അദ്ധ്യയന വർഷം പുതിയതായി ആരംഭിക്കുന്ന തൃശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ചിന് കേരള ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ ലഭിച്ചു. ഈ വർഷം 60 വിദ്യാർത്ഥികൾക്ക് 4 വർഷ ബി ഫാം കോഴ്സിന് പ്രവേശനം നൽകുന്നതിന് ഫാർമസി കൗൺസിലിന്റെയും അനുമതിയും കേരള സർക്കാരിൻെറ എൻ ഓ സിയും മുൻപ് തന്നെ ലഭിച്ചിരുന്നു. പ്ലസ് ടു രണ്ടാം വർഷം ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്സിന് 50% മാർക്കും ഫിക്സിനും കെമിസ്ട്രിക്കും കൂടി മൊത്തം 50% മാർക്കും വാങ്ങി പാസായവർക്ക് പ്രവേശന യോഗ്യതയുണ്ട്. പ്രവേശനത്തിനായി അപേക്ഷകൾ www.metspharmacycollege.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
നവംബർ 16 ആണ് അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി. എല്ലാ വിദ്യാർത്ഥികൾക്കും കേരളസർക്കാരിൻ്റെ മെറിറ്റ് ഫീസ് മാത്രം നൽകിയാൽ മതി. ഉയർന്ന മാർക്കുള്ളവർക്ക് സ്കോളർഷിപ്പോടെ പഠിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്. അർഹരായവർക്ക് ഫീസ് ഇളവും ലഭിക്കുന്നതാണ്. ക്ലാസുകൾ നവംബർ 25ന് തുടങ്ങുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9188400956, 9188400958 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഡി ഫാം കോഴ്സിനുള്ള പ്രവേശന നടപടികൾ അടുത്ത് തന്നെ ആരംഭിക്കുന്നതാണ്.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....