മണർകാട് സെൻറ് മേരീസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഡോപ്റ്റഡ് സ്കൂൾ ആയ ഗവൺമെൻറ് യുപി സ്കൂൾ മാലത്തുവച്ച് ശിശുദിനാഘോഷം നവംബർ പതിനാലാം തീയതി നടത്തപ്പെട്ടു.
എൽ പി വിഭാഗം കുട്ടികൾക്ക് പ്രച്ഛന്നവേഷ മത്സരവും യുപി വിഭാഗം കുട്ടികൾക്ക് ഇന്ത്യയും ചാച്ചാ നെഹ്റുവും എന്ന വിഷയത്തിൽ പ്രശ്നോത്തരി മത്സരവും സംഘടിപ്പിക്കപ്പെട്ടു.
മാലം ഗവൺമെൻറ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു പി കെ. മലയാളം വിഭാഗം മേധാവി മഞ്ജുഷ സി ജി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. അനുപ റോസ് ബാബു, ഷെറി മാത്യൂസ് , തുടങ്ങിയവർ പങ്കെടുത്തു.
മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.