സെൻതോമസ് കോളേജ് 1972- 75 കാലഘട്ടത്തിലെ പഠിച്ച വിദ്യാർഥികൾ അവരുടെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി കോളേജിൽ ഒത്തുകൂടി അധ്യാപകരെ ആദരിച്ചു . വിദ്യാർത്ഥികൾക്കായി സെമിനാറുകൾ സംഘടിപ്പിച്ചു ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ കെ എ ആണ്.
ഈ സെമിനാറിനോട് അനുബന്ധിച്ച് രണ്ട് ഇൻവൈറ്റഡ് ടോക്കുകൾ ഉണ്ടായിരുന്നു. ഒന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് സൈന്റിസ്റ്റ് ഡോ. ടി വി സജീവ് നേതൃത്വം നൽകിയ സെമിനാറിൽ ഇൻവെസിവ് സ്പീഷീസിനെ കുറിച്ച് ആയിരുന്നു . അധിനിവേശ സസ്യങ്ങളുടെ ചരിത്രവും അവ ഉണ്ടാകുന്ന നാശനഷ്ടങ്ങളും അവയുടെ ഉത്ഭവ സ്ഥാനങ്ങളും അവയെ തടയാനുള്ള ഘട്ടങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ശ്രീ സുധാകരൻ രായിരത്തിന്റെ ആഭിമുഖ്യത്തിൽ പ്ലാൻസ് ബിയോണ്ട് സിലബസ് എന്ന വിഷയത്തിൽ ഒരു സെമിനാറും അവതരിപ്പിച്ചു.
കുട്ടികൾക്ക് വിവിധ ചെടികളുടെ ഉപയോഗങ്ങളെ കുറിച്ചും ഒരു പുതിയ അറിവ് ഈ സെമിനാർ മൂലം ലഭിച്ചു. ഗോൾഡൻ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ റവ. ഫാ. ബിജു പാണേങ്ങാടൻ, ഡോ. ആൻ്റോ പി വി , പ്രാെഫ. ഇ ഇ സണ്ണി, പ്രൊഫ. കെ എ ജോസ് കുട്ടി, പ്രൊഫ. ജേക്കബ് അബ്രഹാം